Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
20 ഡിസംബർ 2023

കുട്ടികളുടെ മാഗസിൻ "ഉറവ് " പ്രകാശനം ചെയ്തു.  ''ഹെൽത്തി & ഹാപ്പിയസ്റ്റ് സ്കൂൾ" പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വിവിധങ്ങളായ രചനകൾ മാത്രം ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന മാഗസിൻ ആണ് ഉറവ്. 
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എൽപി, യുപി വിഭാഗം കുട്ടികൾ എഴുതിയ കഥകൾ, കവിതകൾ, യാത്രാവിവരണങ്ങൾ, ആത്മകഥകൾ, ചിത്രങ്ങൾ തുടങ്ങി വിവിധ രചനകളാണ് പ്രസിദ്ധീകരിച്ചത്.
വിദ്യാർത്ഥികളിലെ സർഗാത്മകത വളർത്താൻ ലക്ഷ്യമിട്ട പദ്ധതിയുടെ ഭാഗമായി  "ഉറവ് " പ്രസിദ്ധീകരിക്കുന്ന ആദ്യ പഞ്ചായത്താണ് ഒളവണ്ണ. 
പന്തീരാങ്കാവ്  ഗവ.കൊടൽ യുപി സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
 പി ഗവാസ് ഉത്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകനും പ്രശസ്ത സാഹിത്യകാരനുമായ വിജീഷ് പരവരി പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി, വൈസ് പ്രസിഡൻ്റ് എൻ.ജയപ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

സ്വന്തം രചനകൾ പുസ്തമായി എത്തിയതോടെ വലിയ സന്തോഷത്തിലാണ് കുട്ടികൾ.
അച്ചടിച്ച 600 പുസ്തകങ്ങൾ സ്കൂളുകൾക്കും ഗ്രന്ഥശാലക്കുമെല്ലാം സൗജന്യമായി വിതരണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

Post a Comment