Header Ads Widget

Responsive Advertisement
തിരുവമ്പാടി
11 ഡിസംബർ 2023
തിരുവമ്പാടി മുത്തപ്പൻ പുഴയിൽ  പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. 
മൈന വളവിൽ റോഡരികിൽ ചത്ത നിലയിൽ പുലിയെ കണ്ടത് ഓട്ടോ ഡ്രൈവറാണ്. വിവരമറിഞ്ഞ് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുലി ചത്ത തെന്നാണ് നിഗമനം. മുള്ളൻപന്നിയുടെ ധാരാളം മുള്ളുകൾ പുലിയുടെ ദേഹത്ത് തറച്ച നിലയിലാണ്. പുലിക്ക് ഏതാണ്ട് 4 വയസുണ്ടാകുമെന്നാണ് നിഗമനം.
മുത്തപ്പൻ പുഴ മറിപ്പുഴ ഭാഗങ്ങളിൽ ഇതിനു മുമ്പും പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ വ്യക്തമാക്കി. രണ്ട് മാസം മുമ്പ് പ്രദേശത്തെ ഒരു കർഷകൻ്റെ മൂരി കിടാവിനെ പുലി അക്രമിച്ച് കൊന്നിരുന്നു. പ്രദേശത്തിൻ്റെ പല ഭാഗങ്ങളിലും പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ആവശ്യമായ ഗൗരവം ഉദ്യോഗസ്ഥർ കാണിച്ചില്ല എന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.

Post a Comment