Header Ads Widget

Responsive Advertisement
ഒളവണ്ണ
06 ഡിസംബർ 2023

ഒളവണ്ണ പഞ്ചായത്തിലെ ചാത്തോത്ത റയിൽ സ്വകാര്യ വ്യക്തി നീർത്തടത്തിൽ തള്ളിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തു തുടങ്ങി. ഒളവണ്ണ വില്ലേജ് ഓഫീസർ പി പി പ്രസാദ് നിലപാട്  കർശനമാക്കിയതോടെയാണ് സ്ഥലം ഉടമ തന്നെ മണ്ണും മാലിന്യങ്ങളും നിക്കം ചെയ്യാൻ തയ്യാറായത്.
ഒളവണ്ണ പഞ്ചായത്തിലെ ചാത്തോത്തറയിൽ റോഡരികിലെ 15 സെൻ്റോളം വരുന്ന നീർത്തടമാണ് ഘട്ടം ഘട്ടമായി നികത്തി വന്നത്.  ജൈവ അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിറ്റിക് മാലിന്യങ്ങളും നികത്തലിൻ്റെ ഭാഗമായി നീർത്തടത്തിൽ തള്ളുന്നത് തുടരവെ  തിങ്കളാഴ്ചയാണ് നാട്ടുകാർ വാഹനം തടഞ്ഞ് വില്ലേജ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
 ഒളവണ്ണ വില്ലേജ് ഓഫീസറും പൊലീസും ഗ്രാമ പഞ്ചായത്ത് അംഗം സതീഭായിയും  സ്ഥലത്തെത്തി നിയമ ലംഘനം വ്യക്തമായതോടെ നടപടികൾ സ്വീകരിക്കുകയായിരുന്നു. സ്ഥലത്ത് ഇതുവരെ നിക്ഷേപിച്ച മണ്ണും മാലിന്യങ്ങളും  നീക്കി  സ്ഥലം പൂർവ്വസ്ഥിതിയിലാക്കാനാണ്
വില്ലേജ് ഓഫീസർ ഉടമക്ക് നൽകിയ നിർദ്ദേശം. തുടർന്ന് അന്ന്  തന്നെ മാലിന്യം തിരികെ കൊണ്ടുപോകാൻ ആരംഭിച്ചിരുന്നു.
മണ്ണും മാലിന്യങ്ങളും മറ്റെവിടെയെങ്കിലും നിയമവിരുദ്ധമായി നിക്ഷേപിക്കരുത്
എന്നും വാഹനത്തിൻ്റെ ഡ്രൈവർക്കും സ്ഥല ഉടമക്കും നിർദേശം  നൽകിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മാലിന്യനീക്കം നടന്നില്ല.
തുടർപരിശോധനക്കെത്തിയ വില്ലേജ്‌ ഓഫീസർ മറ്റ് കർശന നിയമ നടപടികളിലേക്ക് കടക്കുമെന്ന് ഉടമയെ അറിയിച്ചതോടെ സ്ഥലം ഉടമ ഇന്ന് വൈകീട്ട് വീണ്ടും പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. 
സമീപകാലത്ത് പട്ടണങ്ങളിൽ നിന്നുള്ള സകല മാലിന്യങ്ങളും കൊണ്ട് വന്ന് ഒളവണ്ണയിലെ വയലുകൾ നികത്തുന്നത് വ്യാപകമായിട്ടുണ്ട്.
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശരുതി, മെമ്പർമാരായ  ബാബുരാജ്, സിന്ധു , മിനി, ഷാജി പനങ്ങാവിൽ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.

Post a Comment