Header Ads Widget

Responsive Advertisement
പുത്തൂർ മഠം
17 ഡിസംബർ 2023
പെരുമണ്ണ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം ഇന്ന്  പുത്തൂർമഠം, അമ്പിലോളി ഭാഗങ്ങളിൽ നിന്നും തെരുവ് നായയുടെ കടിയേറ്റ് നാലുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
പുത്തൂർ മഠത്ത് ഓട്ടോ ഡ്രൈവറായ ഫൈസൽ (50) പന്തീരാങ്കാവ് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പടിഞ്ഞാറെ ചാലിൽ സുധീഷ് (55) അമ്പിലോളി നഫീസ (77) മേലെ കുമ്മങ്ങൽ മൂസ (85) എന്നിവരെയാണ് നായ കടിച്ചത്. പുത്തൂർ മഠം ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് ഫൈസലിന് കടിയേറ്റത്. തുടർന്നാണ് മറ്റുള്ളവരെയും നായ കടിച്ചത്. നഫീസയുടെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. നാലുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തെരുവ് നായകൾ കവലകളിൽ കൂട്ടമായി വിഹരിക്കുന്നത് പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. നിർത്തിയിട്ട വാഹനങ്ങൾക്കടിയിലും നടപ്പാതകളിലും  കിടക്കുന്ന തെരുവുനായകളെ ഭയന്ന് റോഡിൽ നടക്കാനാവാത്ത അവസ്ഥയാണ് ഗ്രാമപ്രദേശങ്ങിലും ഉള്ളത്. 
മുമ്പ്  നായയുടെ കടിയേറ്റ അമ്പിലോളി സ്വദേശിനി നൽകിയ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയിൽ  വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയായിട്ടില്ല.

Post a Comment