കോഴിക്കോട്
07 ഡിസംബർ 2023
ദേശീയപാതയിൽ രാവിലെ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഇരിങ്ങല്ലൂരിൽ മെട്രോ ആശുപത്രിക്ക് സമീപം രാവിലെ 5.30 ഓടെയാണ് അപകടം ഉണ്ടായത്. (ഫോട്ടോ: പ്രശാന്ത് )
രാമനാട്ടുകര ഭാഗത്ത് നിന്നും തൊണ്ടയാട് ഭാഗത്തേക്ക് വന്ന
RJ-04-GC-1476 നമ്പറിലുള്ള ചരക്ക്
ലോറി എതിർ ദിശയിൽ വന്ന ടെമ്പോ ട്രാവലറിൽ ഇടിച്ചാണ് അപകടം. ട്രാവലറിന് പിറകിൽ വന്ന ഇന്നോവ കാറും അപകടത്തിൽ പെട്ടു . ട്രാവലർ പൂർണ്ണമായും തകർന്നു.
ഡെലിൻ 24, കൊടകര സ്വദേശി പുരുഷോത്തമൻ 55,
കണ്ണൻ 29 പാലക്കാട്,
സുജിത്ത് 24നിലമ്പൂർ, ബുഷൈൻ 42 കാളികാവ് എന്നിവർ കോഴിക്കോട് മെഡിക്കൽ കൊളേജിൽ ചികിത്സയിലാണ്. എറണാകുളത്തേക്ക് മടങ്ങുകയായിരുന്ന സിനിമാ പ്രവർത്തകരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.
ലോറി റോഡിന് വലതുവശത്തേക്ക് കയറിയാണ് അപകടം സംഭവിച്ചതെന്ന് മറ്റ് വാഹനയാത്രക്കാർ പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് ക്ലീനർ ആയിരുന്നു എന്നും സൂചനയുണ്ട്. പൊലീസും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 8 മണിയോടെ അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ