പന്തീരാങ്കാവ്
O7 ഡിസംബർ 2023
ഒളവണ്ണ ഗ്രാമപഞ്ചായത്തിൻ്റെ വനിതാ വ്യവസായ കേന്ദ്രം കാടുമൂടി. കൈമ്പാലത്തെ മുടവൻപിലാക്കൽ എസ് സി വനിതാ വ്യവസായ കേന്ദ്രം വളപ്പിനകത്താണ് മാലിന്യങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞത്.
കേന്ദ്രത്തിൻ്റെ പ്രവേശന കവാടം മുതൽ കെട്ടിടം വരെയുള്ള വഴിയുടെ ഇരുഭാഗങ്ങളും വള്ളിപ്പടർപ്പുകളാൽ മൂടിക്കഴിഞ്ഞു. ഗ്രാമ പഞ്ചായത്തിൻ്റെ ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും ഒഴിവാക്കിയ വഴിയോര വിളക്കു കാൽ ഉപകരണങ്ങളും റ്റ്യൂബുകളുമടക്കമുള്ള മാലിന്യങ്ങളും ഈ വള്ളിപ്പടർപ്പുകൾക്ക് ഇടയിലാണ് മറഞ്ഞിരിക്കുന്നത്.
പരിസരവാസികൾക്ക് പ്രയാസമാകും വിധം സമീപത്തെ സ്ഥലം കാടുപിടിച്ചാൽ ഉടമയെക്കൊണ്ട് അവ നീക്കം ചെയ്യിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ട ഉത്തരവദിത്തം നിയമപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. ആവശ്യമെങ്കിൽ പഞ്ചായത്തിന് തന്നെ അവ നീക്കം ചെയ്യാനും ചിലവ് ഉടമസ്ഥനിൽ നിന്നും വസൂലാക്കുകയും ചെയ്യാം.
എന്നാൽ പഞ്ചായത്തിൻ്റെ സ്ഥലം തന്നെ ഈ വിധം കാടുമൂടിയിട്ടും യാതൊരു നടപടിയുമില്ല. കോമ്പൗണ്ടിലെ മാലിന്യങ്ങൾക്ക് മറയായി വളർന്ന കാട് പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ