മേപ്പാടി
07 ഡിസംബർ 2023
താമരശ്ശേരി ചുരത്തിൽ കടുവ. ചുരത്തിൽ 9-ാം വളവിന് താഴെയാണ് ഇന്ന് പുലർച്ചെ 1.30 ഓടെ കടുവയെ കണ്ടത്. ലോറി ഡ്രൈവറാണ് കടുവയെ കണ്ടത്. ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. അല്പസമയത്തിനകം കടുവ റോഡ് കടന്ന് കാട്ടിലേക്ക് പോയി. വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഏതാനും മാസങ്ങൾക്ക് മുമ്പ് ചുരത്തിൽ കാട്ടുപോത്തിനെയും കണ്ടിരുന്നു.
എന്നാൽ പുലിയെ കാണുന്നത് ആദ്യമാണെന്നാണ് വിവരം. കടുവ കടിനകത്തേക്ക് മടങ്ങിയിരിക്കും എന്നാണ് അനുമാനത്തിലാണ് ഉദ്യോഗസ്ഥർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ