പന്തീരാങ്കാവ്
O7 ഡിസംബർ 2023
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ബേസ്ഡ് എബിലിറ്റി മാനേജ്മെൻ്റ് സെൻ്റർ (CDMC) ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി 05 ഡിസംബർ 2023 ചൊവ്വാഴ്ചയാണ് "കുട്ടികളുടെ സംഗമം 23" ഒരുക്കിയത്.
പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിലാണ് പരിപാടികൾ നടത്തിയത്. വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. അറുപതോളം കുട്ടികളുടെ പരിപാടികളും രക്ഷിതാക്കളുടെ ഒപ്പനയു० നാടകവും അരങ്ങേറി. തുടർന്ന് ഗാനമേള നടന്നു.
രാവിലെ ആരംഭിച്ച് വൈകീട്ട് വരെ നീണ്ട പരിപാടി മുൻ MLA VKC മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
ടി.കെ ഷൈലജ ടീച്ചർ അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പഴ്സൺ റംല പുതലത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സജിത പൂക്കാടൻ,
ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ പാറശ്ശേരി, ബ്ലോക്ക് മെമ്പർ മാരായ എ ഷീന, സുജിത്ത് കാഞ്ഞോളി, സിന്ധു പ്രദീപ്, കെ പുഷ്പലത,രേഷ്മ വെള്ളായിക്കോട്, ലബൈന ബഷീർ, മെഡിക്കൽ ഓഫീസർ ഡോ:ദീപ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പദ്മ ലോചനൻ, സിഡിഎംസി PTA പ്രസിഡന്റ് ഹസ്‌നത്ത്, ടി ലിയ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ