Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
8 ഡിസംബർ 2023
കൂടത്തും പാറ  ജി എൽ പി സ്കൂളിൽ കുട്ടികളുടെ  സഹവാസ  ക്യാമ്പ്.  രണ്ട് ദിവസ ക്യാമ്പ് ഡിസംബർ 9 ശനിയാഴ്ച
സമാപിക്കും. ഇന്ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൂടാം കൂട്ടുകൂടാം
ക്യാമ്പ് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി സെയ്താലി ഉത്ഘാടനം ചെയ്തു. 
ചടങ്ങിൽ പ്രമുഖർ സംസാരിച്ചു.
ദ്വിദിന ക്യാമ്പിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് സ്കൂളിൽ നടക്കുന്നത്.
ഇന്ന് രാവിലെ കുട്ടികൾ മിൽമ പ്ലാൻ്റ് സന്ദർശിച്ചു. ഉച്ചഭക്ഷണശേഷം കുട്ടികളും റോഡ് സുരക്ഷയും എന്ന വിഷയത്തിൽ നടത്തിയ ബോധവത്കരണ ക്ലാസിന് എംഎം വി ഐ പ്രജീഷ് ടി നേതൃത്വം നൽകി.
തുടർന്ന് വിസ്മയ കാഴ്ചകൾ, കരാക്കെ ഗാനാലാപന പരിശീലനം. ശേഷം സിനിമയും പ്രദർശിപ്പിച്ചു. 

കുട്ടികൾക്ക് താമസത്തിനും ഭക്ഷണത്തിനും സുരക്ഷക്കുമായി എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച്ച കായിക അഭ്യാസ പരിശീലനം, ചിത്രകലാപഠനം, നൃത്തം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്‌. വൈകുന്നേരത്തോടെ ക്യാമ്പിന് സമാപനമാകും. 

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ