Header Ads Widget

Responsive Advertisement
സുൽത്താൻ ബത്തേരി
09 ഡിസംബർ 2023
വയനാട്ടിൽ സുൽത്താൻ ബത്തേരിക്ക് സമീപം മൂടക്കൊല്ലിയിൽ യുവാവിനെ കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. 36 വയസ് ഉള്ള പ്രജീഷ് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഉച്ചയോടെ പശുവിന് പുല്ല് ശേഖരിക്കുവാൻ പോയ പ്രജീഷ് തിരികെ വരാത്തതിനെ തുടർന്ന് സഹോദരൻ തിരഞ്ഞ് പോയപ്പോഴാണ്  പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇടതു തുടയും തലയുടെ ഒരു ഭാഗവും തിന്ന നിലയിലാണ്. രാവിലെ 11 മണിയോടെയാണ് പ്രജീഷ് പുല്ലരിയാൻ പോയത്‌. വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്.

വനത്തോട് ചേർന്നുള്ള മുടക്കൊല്ലിയിൽ വന്യമൃഗശല്യം രൂക്ഷമായിട്ട് വർഷങ്ങളായി. ഈ ഭാഗത്ത് മുമ്പും കടുവയുടെ അക്രമണം ഉണ്ടായിട്ടുണ്ട്.

മാനന്തവാടി പുതുശ്ശേരിയിൽ തോമസ് കൊല്ലപ്പെട്ടതും കടുവയുടെ അക്രമണത്തിലാണ്. ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരി ചുരത്തിലും കടുവയെ കണ്ടിരുന്നു.
സമീപകാലത്ത് വയനാട്ടിൽ കടുവകൾ മനുഷ്യനെ അക്രമിക്കുന്ന സംഭവങ്ങൾ കൂടിയിട്ടുണ്ട്. കടുവകളുടെ എണ്ണത്തിലുള്ള വർധന ഏറെ ആശങ്കയോടെ കാണേണ്ടതുമുണ്ട്.

2 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ