23 ആഗസ്റ്റ് 2024
അംഗൻവാടി ഹെൽപ്പർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴിക്കോട് റൂറൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും ഉള്ള സ്ഥിര ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എസ്എസ് എൽ സി വിജയിക്കാത്ത മലയാളം എഴുതാനും വായിക്കാനും അറിയുന്ന 18 നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ് സി/എസ്ടി ' വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് പ്രായത്തിൽ 3 വർഷത്തെ ഇളവുണ്ട്. അപേക്ഷകർ അതാത് പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലെ സ്ഥിര താമസക്കാരായിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പഞ്ചായത്ത് / മുനിസിപ്പാലിറ്റി കാര്യാലയങ്ങളിൽ നിന്നും പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കുന്നത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഈ മാസം 31 ആണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.കുടുതൽ വിവരങ്ങൾക്ക് 0495 2966305 എന്ന നമ്പറിൽ ഓഫീസ് പ്രവർത്തി സമയങ്ങളിൽ വിളിക്കാവുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ