Header Ads Widget

Responsive Advertisement

പന്തീരങ്കാവ്:
31 ഒക്ടോബർ 2024 
ഹൈലൈറ്റ് മാളിന് സമീപമുള്ള ബസാർ ആർക്കേഡ് എന്ന സ്ഥാപനത്തിൽ ഓഗസ്റ്റ് മാസം പൂട്ടു പൊളിച്ച് കയറി എസി, വാൾ ഫാൻ, ഇലക്ട്രിക് വയർ ഫിറ്റിംഗ്സ് എന്നിവ  മോഷ്ണം നടത്തിയതിൽ  പന്തീരങ്കാവ് പൊലീസ്  രജിസ്റ്റർ ചെയ്ത കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിലായി.  തമിഴ്നാട് സ്വദേശികളായ സഹോദരങ്ങൾ മുരുകൻ(33), കേശവൻ (25) S/o  വീരപ്പൻ, പഞ്ചനകി, സേലം എന്നിവരാണ് ഇന്നലെ പൊലീസിൻ്റെ പിടിയിലായത്.
                           (കേശവൻ)
                             (മുരുകൻ)
പന്തീരങ്കാവ്  എസ് ഐ സനീഷ്, എസ് സി പി ഓ അനൂപ്, സിപിഒ മാരായ ധനേഷ്ബി, ഗിൻ ലാൽ എന്നിവർ ചേർന്നുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ എനി ടൈം മണി എന്ന സ്ഥാപനം അന്വേഷണത്തിൻ്റെ ഭാഗമായി പൊലിസ് പൂട്ടി സീൽ ചെയിതിരുന്നു. ഇവിടെയാണ് പ്രതികൾ മോഷണം നടത്തിയത്. ഈ കേസിൽ തമിഴ്നാട് സേലം സ്വദേശിനി മാരിയമ്മ മുരുകൻ (28)നെ ഈ മാസം 5 ന് ബാംഗളൂരിൽ നിന്നും പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment