പന്തീരാങ്കാവ്:
22 ഒക്ടോബർ 20 24
അയ്യപ്പമഠം പാറക്കുളം റോഡ്, യു.പി. സ്കൂൾ റോഡ്, തിരുത്തിമ്മൽ താഴം റോഡ് എന്നിവ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രതിഷേധങ്ങൾ പല കോണുകളിൽ
നിന്നും ഉയരുകയാണ്.
തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുക, റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒളവണ്ണ മണ്ഡലം അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. പന്തീരാങ്കാവ് അയ്യപ്പ മoത്തിന് സമീപം സംഘടിപ്പിച്ച ധർണ്ണ ചോലക്കൽ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.
ഡി.സി.സി.ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.കെ.തമ്പിക്കുട്ടി അധ്യക്ഷനായി. വിനോദ് മേക്കോത്ത്, കെ.കെ. മഹേഷ്, കൊളങ്ങരേടത്ത് ബാബു, ബാബു നരിക്കുനി, വിനോദ് കുറുങ്ങാടം, എൻ.മുരളീധരൻ,
പി.സന്ദീപ്, സ്വാതി അനിൽകുമാർ, എ.അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ