Header Ads Widget

Responsive Advertisement
പാലാഴി
26 നവംബർ 2024

ഇരിങ്ങല്ലൂർ സ്കൂളിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കോഴിക്കോട് റൂറൽ ഉപജില്ലാ സർഗോത്സവം 2024 ൻ്റെ ഭാഗമായാണ്  ഇരിങ്ങല്ലൂർ ഗവ.ഹയർ സെക്കൻ്ററി സ്കുളിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചത്. സ്കൂളിൻ്റെ യു പി വിഭാഗം കെട്ടിടത്തിലാണ് ശില്പശാല നടത്തിയത്.
റൂറൽ ഉപജില്ലയിലെ 9 ഹൈസ്കൂൾ 
13 യു പി സ്കൂളുകളിൽ നിന്നമായി
160 കുട്ടികൾ സാഹിത്യ ശിലപശാലയിൽ പങ്കെടുത്തു.
കവിതാ രചന, കഥാരചന, പുസ്തകാ സ്വാദനം, അഭിനയം, നാടൻപാട്ട്, കവിതാലാപനം, ചിത്രരചന എന്നീ വിഷയങ്ങളിലായിരുന്നു ശില്പശാല.

നാടൻപാട്ട് കലാകരനും അഭ്യാപകരമായ പ്രേമൻ ചേളന്നൂർ,  കവിയും അധ്യാപകനുമായ 
രഘുനാഥൻ കുളത്തൂർ, സാഹിത്യകാരൻ
ഏലിയാസ് പി.പി, അപ്ലൈഡ് ആർട്ടിസ്റ്റ്
ഷൺമുഖൻ പൗക്ക, സംഗീത അധ്യാപകൻ സുനിൽ തിരുവങ്ങൂർ, 
നാടകപ്രവർത്തകൻ ബിജു.ചൂലൂർ,
ഗ്രന്ഥശാല പ്രവർത്തകൻ
നിസാർ.ടി തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.
വൈകുന്നേരം നടന്ന സമാപന സമ്മേളന ചടങ്ങിൽ എ.ഇ.ഒ. കുഞ്ഞുമൊയ്തീൻ കുട്ടി അധ്യക്ഷനായി.  
 ജില്ലാ പഞ്ചായത്തംഗവും കവിയുമായ രാജീവ്  പെരുമൺപുറ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ HM ഫോറം കൺവീനർ റഷീദ്മാസ്റ്റർ കുട്ടികൾക്ക്  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിദ്യാരംഗം കോഴിക്കോട് റൂറൽ കൺവീനർ സഹീർ ഒളവണ്ണ, ബീന ടീച്ചർ, പി ടി എ പ്രസിഡൻ്റ് ഷൈജു, ബിജു ചൂലൂർ, രഘുനാഥൻ കുളത്തൂർ, രാഗേഷ് മാസ്റ്റർ, ഷംന ടീച്ചർ, ആതിര മുരളീധരൻ
തുടങ്ങിയവർ സംസാരിച്ചു.

Post a Comment