പന്തിരാങ്കാവ്
21 നവംബർ 2024
ഒറ്റ നമ്പർ ലോട്ടറിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിൽ മൂന്ന് പേർ പിടിയിലായി. കോഴിക്കോട്
സിറ്റിയിലും പരിസര പ്രദേശങ്ങളിലും വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, ബേപ്പൂർ, നടുവട്ടം, മാത്തോട്ടം, നല്ലളം,ചക്കും കടവ്, പെരുമണ്ണ, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ ചില കടകളിലാണ് റെയ്ഡ് നടത്തിയത്.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും, സ്റ്റേഷനിലെ IP മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് ഒരേ സമയം വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയത്.
മണ്ണൂർ വളവിൽ നിന്നും പെരിങ്ങോട്ടുതാഴം സ്വദേശി ഷാലു (33)
നടുവട്ടത്തു നിന്നും അരക്കിണർ വലിയ
പറമ്പ് സ്വദേശി നൗഷാദ് വി.പി. (48).
(നൗഷാദ്)
പെരുമണ്ണയിൽ നിന്നും തേഞ്ഞിപ്പാലം സ്വദേശിയായ പൂഴിക്കൊത്ത് അമൽ പ്രകാശ് (27)
എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും പണവും പിടിച്ചെടുത്തു.
റെയ്ഡ് വിവരം അറിഞ്ഞ് പല കടക്കാരും ഷട്ടർ താഴ്ത്തി ഒളിവിൽ പോയതായും പോലീസ് പറഞ്ഞു.
ഇത്തരക്കാർക്കെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കും.
ഫറൂക്ക് IP ശ്രീജിത്ത്, പന്തീരാങ്കാവ് IP ബിജു കുമാർ, മാറാട് IP ബെന്നി ലാലു, നല്ലളം IP ബിജുആന്റണി, പന്നിയങ്കര SI കിരൺ, ബേപ്പൂർ SI രവീന്ദ്രൻ എന്നിവർക്കൊപ്പം ഫറൂഖ് ACP ഓഫിസിലെ പ്രത്യേക അന്വേഷണ സംഘത്തിൽപെട്ട ASI അരുൺകുമാർ പി, Scpo മധുസൂദനൻ മണക്കടവ്,
അനൂജ് വളയനാട്, ഐ ടി വിനോദ്, എസ് ഐ സനീഷ് പന്തീരാങ്കാവ്,
അഖിൽബാബു, സുബീഷ് വേങ്ങേരി
എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ