പെരുമണ്ണ
28 ഡിസംബർ 2024
ഫ്രണ്ട്സ് പുത്തൂർമഠത്തിൻ്റെ സൗജന്യ ആംബുലൻസ് സർവ്വീസിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2023 ഡിസംബർ 28നാണ് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ആംബുലൻസ് സർവ്വീസ് നാടിന് സമർപ്പിച്ചത്. നാട്ടുകാർക്കുള്ള ഫ്രണ്ട്സ് പുത്തൂർമഠത്തിൻ്റെ പുതുവത്സര സമ്മാനമായിരുന്നു സൗജന്യ ആംബുലൻസ് സർവ്വീസ്.
പി എം ബിച്ചാലി, എടക്കാട് മുസ്തഫ തുടങ്ങിയവരടങ്ങുന്ന കലാകായിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചിരകാലത്തെ പ്രവർത്തന പരിചയസമ്പത്തുള്ള ഒരു കൂട്ടം മനുഷ്യ സ്നേഹികളാണ് ഫ്രൻസ് പുത്തൂർ മഠത്തിൻ്റെ സാരഥികൾ.
കഷ്ടത അനുഭവിക്കുന്ന സാമ്പത്തിക പ്രയാസം ഉള്ള പ്രദേശത്തെ നിരവധി പേർക്ക് ഇതിനോടകം തന്നെ സൗജന്യ ആംബുലൻസ് സർവ്വീസ് സഹായമായിട്ടുണ്ട്. ക്ലബ്ബ് പ്രസിഡൻ്റായ പി.എം ബിച്ചാലിയാണ് നിലവിൽ ആംബുലൻസിൻ്റെ സാരഥി. അത്യാവശ്യം വന്നാൽ ഡ്രൈവർ സീറ്റിലിരിക്കാൻ റെഡിയായി പ്രവർത്തകർ വേറെയുമുണ്ട്.
വരുമാനത്തേക്കാളേറെ ചിലവുണ്ടെങ്കിലും
പാവപ്പെട്ട രോഗികൾക്ക് സഹായമാകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു.
ആംബുലൻസ് സർവ്വീസ് ഒരു വർഷം പൂർത്തിയാക്കുന്നതിൻ്റെ സന്തോഷത്തിലാണ് ഫ്രണ്ട്സ് പുത്തൂർമഠം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ