Header Ads Widget

Responsive Advertisement
മണക്കടവ്
29 ഡിസംബർ 2024
ലക്ഷങ്ങൾ ചിലവഴിച്ചിട്ടും തകർന്ന് കിടക്കുന്ന റോഡിൽ നാട്ടുകാരുടെ പ്രതിഷേധം. മണക്കടവ് അറപ്പുഴ റോഡിലാണ് ഡിസംബർ 29 ന് ഞായറാഴ്ച രാവിലെ മണക്കടവ് അറപ്പുഴ റോഡ് ആക്ഷൻ കമ്മറ്റി പ്രതിഷേധം നടത്തിയത്. 
മണക്കടവ് അറപ്പുഴ റോഡിലെ കൊടൽ പാടം ഭാഗമാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. ജൽ ജീവൻ പൈപ്പുകൾ തകരുന്നതും ഇവിടെ വലിയ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. റോഡിൽ നിറയെ വലിയ കുഴികളും വെള്ളക്കെട്ടുമാണ്. 
വിവിധ പദ്ധതികളിൽ പെടുത്തി പ്രവർത്തികൾ നടത്തിയെങ്കിലും യാത്രാ ദുതിതത്തിന് അവസാനമാകുന്നില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട്
റോഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ടും വലവീശിയും നാട്ടുകാർ പ്രതിഷേധം അറിയിച്ചു. എം. അബ്ദുൾ ലത്തീഫ് പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. 
എം.ഗോപാലകൃഷ്ണൻ, പി.രതീഷ്, പി കെ.ബാവ, എൻ.പി വേണുഗോപാലൻ, കെ.ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment