Header Ads Widget

Responsive Advertisement
വെള്ളിമാട് കുന്ന്
03 ജനവരി 2025

വെള്ളിമാട് കുന്നിലെ അനധികൃത പാർക്കിംഗ് തടയാൻ റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ്റെ നേതൃത്വിൽ നോ-പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. 
 വെള്ളിമാട് കുന്ന് ഭാഗങ്ങളിലെ സിഡൻസ് അസോസിയേഷൻ പ്രവർത്തകരാണ് അധധികൃത പാർക്കിംഗ് മൂലമുണ്ടാകുന്ന ഗതാഗത തടസത്തിന് പരിഹാരം കാണാൻ രംഗത്തിറങ്ങിയത്. ചേവായൂർ പൊലിസിൻ്റെ സഹകരണത്തോടെ
വെള്ളിമാട്കുന്ന് പുളിയങ്കളോട് റോഡിൽ വിവിധ സ്ഥലങ്ങളിലാണ് 10 ബോർഡുകൾ സ്ഥാപിച്ചത്.
കോർപ്പറേഷൻ 15 -ാം വാർഡ് കൗൺസിലർ T K ചന്ദ്രൻ, J D T ഇസ്ലാം ഓർഫനേജ് കമ്മറ്റി സെക്രട്ടറി ഡോ:വി ഇദ് രീസ്, J D T H S S പ്രസിഡൻ്റ് നവാസ് മൂഴിക്കൽ, വെള്ളിമാട്കുന്ന് കോർഡിനേഷൻ കൺവീനർ രമേഷ് ബാബു അയനിക്കാട്ട്, കോർഡിനേഷൻ കമ്മറ്റി വൈ.ചെയർമാർ.ജോസ് വള്ളോപ്പിള്ളി തുടങ്ങിയവരും പൊലീസും ചേർന്നാണ് ബുധനാഴ്‌ച രാവിലെ  ബോർഡുകൾ വച്ചത്.
                         ( ഫയൽ ചിത്രം)
 JDT അധികൃതരാണ് ബോർഡുകൾ നൽകിയത്. പ്രദേശത്ത് ഇനിയും അധനികൃത പാർക്കിംഗ് ഉണ്ടായാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും കനത്ത പിഴ ഈടാക്കുന്നതടക്കം  കടുത്ത നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment