Header Ads Widget

Responsive Advertisement
പയ്യടിമീത്തൽ
10 ജനുവരി 2025
പയ്യടി മീത്തൽ കണ്ണൻ ചിന്നൻ പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.
ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് നാട്ടുകർ പുഴയിൽ ഒഴുകുന്ന നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലിസ്  ടി.ഡി.ആർ.എഫ് വളണ്ടിയർമാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു.
പാലാഴി എം. എൽ. എ റോഡിനു സമീപം ഓമശ്ശേരി താഴത്ത്  പത്മിനി (73) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ പറഞ്ഞു. പന്തീരാങ്കാവ് എസ് ഐ ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ  ഇൻക്വസ്റ്റ് നടപടികൾ
പൂർത്തിയാക്കി  മൃതദേഹം മെഡിക്കൽ കൊളജിലേക്ക് മാറ്റി. പരേതനായ ബാലകൃഷ്ണ ( വുഡ് ക്രാഫ്റ്റ് പുതിയറ ) ൻ്റെ ഭാര്യയാണ് പത്മിനി.
 ലതികകുമാരി, ലതീഷ് കുമാർ, നിഷ എന്നിവർ മക്കളാണ്.
 മരുമക്കൾ: മുരളീധരൻ, സുരേഷ് ബാബു, റഷീന
സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചയോടെ മാവൂർ റോഡ് സ്മശാനത്തിൽ,

Post a Comment