Header Ads Widget

Responsive Advertisement

കോഴിക്കോട്

03 ജനുവരി 2025

ആടിനെ മേയ്ക്കാൻ പുറത്തുപോയ വീട്ടമ്മയ്ക്ക് നേരെ പുലി പാഞ്ഞെത്തി. ഭയന്നോടുന്നതിനിടെ വീട്ടമ്മക്ക് പരിക്ക്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസി ക്കാണ് കൈയ്ക്ക് പരിക്കേറ്റത്. 

ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. പറമ്പിലേക്ക് ആടുകളെ തീറ്റാൻ പോയപ്പോൾ കൂരിയോട് ഭാഗത്ത് വെച്ചാണ് താൻ കടുവയെ കണ്ടതെ ഗ്രേസി പറഞ്ഞു. ആടുകൾ പേടിച്ച് ചിതറി ഓടിയപ്പോൾ കടുവ തന്നെ ആക്രമിക്കാൻ വരികയായിരുന്നു; ഗ്രേസി വ്യക്തമാക്കി.

രണ്ടാഴ്ചകൾക്ക് മുമ്പും ഈ ഭാഗത്ത്  ആടിനെയും പട്ടിയെയും  പാതി ഭക്ഷിച്ച നിലയിൽ കണ്ടിരുന്നു. തുടർന്ന് കാൽപ്പാടുകൾ പരിശോധിച്ച വനം ഉദ്യോഗസ്ഥർ പുലിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. എന്നാൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിലൊന്നും പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. 

കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഗ്രേസിയെ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സന്ദർശിച്ചു. സംഭവം നടന്ന സ്ഥലത്ത് പീടികപ്പാറ ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്. 

Post a Comment