ഒളവണ്ണ
17 ജനുവരി 2025
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഒളവണ്ണ കള്ളിക്കുന്നിലാണ് പൊലീസ് സംരക്ഷണത്തിൽ പഞ്ചായത്ത് അധികൃതർ അനധികൃത നിർമ്മാണം പൊളിച്ച് നീക്കിയത്.
കള്ളിക്കുന്ന് പുളിയത്ത് താഴം റോഡരികിലുള്ള സ്ഥലം ഉടമ നിലവിലുള്ള റോഡ് കയ്യേറി നടത്തിയ ചുറ്റുമതിൽ നിർമ്മാണമാണ് പൊളിച്ചു നീക്കിയത്.
പഞ്ചായത്തധികൃതർ വിലക്കിയിട്ടും നിർമ്മാണ പ്രവർത്തി തുടർന്നതോടെയാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെ
ഒളവണ്ണ പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ സുശീൽ ഗ്രാമ പഞ്ചായത്തംഗം വെള്ളരിക്കൽ മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളെ കൊണ്ട് വന്നാണ് നിർമ്മാണം പൊളിച്ചു നീക്കിയത്.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാരുടെയും പൊലീസിൻ്റെയും സാന്നിദ്ധ്യത്തിലാണ് പഞ്ചായത്ത് അധികൃതർ നടപടി പൂർത്തീകരിച്ചത്.
15 വർഷങ്ങൾക്ക് മുമ്പ് പ്രദേശവാസികളെല്ലാം സഹകരിച്ച് സ്ഥലം റോഡിനായി പഞ്ചായത്തിന് വിട്ട് നൽകിയാണ് പഴയ ഇടവഴി ടാറിട്ട റോഡാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. 300 മീറ്ററോളം നിളമുള്ള ഈ റോഡിൻ്റെ ഇരുവശങ്ങളിലുമായി നിരവധി കുടംബങ്ങളാണ് താമസിക്കുന്നത്.
തുടർന്നും റോഡുകളിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥൻ സുശീൽ വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ