പെരുമണ്ണ
20 ജനുവരി 2025
രാജീവ് ജി കൾച്ചറൽ സെൻ്റെർ പെരുമണ്ണയുടെ ആറാം വാർഷികാഘോഷം പ്രശസ്ഥ സാഹിത്യകാരൻ യു.കെ കുമാരൻ ഉൽഘാടനം ചെയ്തു. ഞായറാഴ്ച
വൈകീട്ട് 6 മണിക്ക് പെരുമണ്ണ
എൻ.വി ഉണ്ണി മാധവൻ നഗറിലാണ്
പരിപാടി സംഘടിപ്പിച്ചത്.
ചാരിറ്റി രംഗത്ത് പാവപ്പെട്ടവൻ്റെ അത്താണിയായി പ്രവർത്തിക്കുന്ന രാജീവ് ജി കൾച്ചറൽ സെൻ്റർ പാവപ്പെട്ടവൻ്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും അസുഖ ബാധിതരെ സഹായിക്കുന്നതിനും നടത്തി വരുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.
വാർഷികത്തോടനുബന്ധിച്ചുനടന്ന സാംസ്കാരിക സമ്മേളന ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണി യനൃത്തത്തിൽ എ ഗ്രേഡ് നേടിയ വി.പി. നിരഞ്ജനക്ക് ഉപഹാരം നൽകി ആദരിച്ചു.
പാവപ്പെട്ട കുടുംബങ്ങൾക്ക് ആട്ടിൻകുട്ടികളെ നൽകുന്ന പദ്ധതിയിലേക്ക് ആദ്യത്തെ സാമ്പത്തിക സഹായത്തിൻ്റെ ചെക്ക് സെൻ്ററിൻ്റെ രക്ഷാധികാരി കൂടിയായ മുല്ലമണ്ണ ഷിരാസ് ചെയർമാനെ ഏൽപ്പിച്ചു. ചടങ്ങിൽ ചെയർമാൻ ഹരിദാസ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു.
കിഴക്കേ തൊടി ബാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരിമാരായ എം.എ. പ്രഭാകരൻ, പി.എം രാധാകൃഷ്ണൻ, കെ.പി രാജൻ, എം. നളിനി, എം.കെ. പ്രഭാവതി, ഷബീ ബലി വെള്ളായിക്കോട്, ജനറൽ കൺവീനർ യു.ടി.ഫൈസൽ, പുരുഷു മൂപ്പു കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ