Header Ads Widget

Responsive Advertisement
ഒളവണ്ണ
23 ജനുവരി 2025

വീടിനു മുകളിൽ ഡ്രോൻ കണ്ടാൽ പേടിക്കേണ്ട. ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിൽ ആകാശത്തു  മൂന്നുദിവസം  ഡ്രോൺ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ    ആരംഭിച്ചിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്പ്ലികേഷൻ തുടങ്ങിയവയുടെ  സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു-സ്വകാര്യ  ആസ്തികളും അവയുടെ  അടിസ്ഥാന വിവരങ്ങളും ശേഖരിക്കുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകവഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രധിനിതികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതി വഴി ലക്‌ഷ്യം വെക്കുന്നത്. 
ഇന്ന് രാവിലെ ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് മാപ്പിംഗ് ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഉത്ഘാടനം ചെയ്തത്.
മാപ്പിംഗ് ബുധനാഴ്ച തുടങ്ങിയിട്ടുണ്ട്. വെള്ളിയോടെ അവസാനിക്കും.
പദ്ധതിയുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവ്വേയുമായി പഞ്ചായത്ത് നിയോഗിക്കുന്ന ആളുകൾ സമീപിക്കുമ്പോൾ പൂർണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും അധികൃതർ അറിയിച്ചു.    

Post a Comment