പന്തീരാങ്കാവ്
27 ജനുവരി 2025
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു കത്തി നശിച്ചു. പന്തീരങ്കാവിനു സമീപം പൂളേങ്കര പട്ടാഴത്തിൽ സൈഫുദ്ദീൻ ൻ്റെ
വീട്ടിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 3 30 ഓടെ വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയും തീ പടരുകയുമാണ് ഉണ്ടായതെന്ന് സയ്ഫുദ്ദീൻ പറഞ്ഞു.
ഫ്രിഡ്ജും സമീപത്തുണ്ടായ വീട്ടുപകരണങ്ങളും കത്തിനശിച്ചു. സമീപത്തെ വയറിങ്ങുകളും കത്തിയമർന്നു. അടുക്കളയിലായിരുന്നു ഫ്രിഡ്ജ്. അല്പം അകലെയായി ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാത്തതിനാൽ വൻ അപകടം ഒഴിവായി.
കരിയും പുകയും വീടാകെ പരന്നിട്ടുണ്ട്.
ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർക്കൊപ്പം നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു.
അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വൈദ്യതി കാര്യാലത്തിൽ വിവരം അറിയിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ