പന്തീരാങ്കാവ്
29 ജനുവരി 2025
ഇന്ത്യാ സ്റ്റോറി നാടകം മണക്കടവിൽ അരങ്ങേറും. ജനുവരി 30 ന് വ്യാഴാഴ്ച വൈകീട്ട് നാലു മണിക്കാണ് മണക്കടവിൽ നാടകം അവതരിപ്പിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തുന്ന നാടക യാത്രയുടെ ഭാഗമായാണ് മണക്കടവിലെത്തുന്നത്. മണക്കടവിൽ ഒരുക്കുന്ന സ്വീകരണ ചടങ്ങിൽ ഇന്ത്യ എന്ന ആശയത്തെ അടിസ്ഥാനമാക്കി പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.ടി.രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, രഞ്ജിത്ത് കെ.കെ.തുടങ്ങിയവരും ചടങ്ങിൽ സംസാരിക്കും.
സമകാലിക ഇന്ത്യയുടെ നേർസാക്ഷ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും പ്രതിരോധത്തിൻ്റെ കോട്ട തീർക്കാനും അനീതിക്കും അസമത്വങ്ങൾക്കും എതിരെ പ്രതികരിക്കാനും ലക്ഷ്യമിട്ട നാടകം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ എം.എസ് അരവിന്ദ് ആണ് രചനയും സംവിധാനവും ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ