Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
O2 ജനുവരി 2025

ഒളവണ്ണ പഞ്ചായത്തിൽ തണ്ണീർ തടങ്ങൾ നികത്തുന്നവർക്കെതിരെ നടപടിയില്ല.മാമ്പുഴയുടെ ഹൃദയമായ കൈമ്പാലത്തിനു സമീപത്തെ സരസി ഭാഗങ്ങളിലാണ് നികത്തൽ സജീവം.
 ഈ ഭാഗങ്ങളിലെ നീർച്ചാലുകൾ വ്യാപകമായി നികത്തിക്കഴിഞ്ഞു. ഗ്യാസ് ഹോസൗണിന് സമീപം നീർത്തടം നികത്തൽ ഇപ്പോഴും തുടരുകയാണ്. 
 (കൈമ്പാലത്ത് നീർത്തടം നികത്തുന്നു)

മുമ്പ് ഇതിന് സമീപമുള്ള സ്ഥലങ്ങളിൽ പാറക്കല്ലുകളും വേസ്റ്റും ഇട്ട് വ്യാപകമായി നികത്തിയിരുന്നു.
എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടായില്ല. ഒളവണ്ണ മുൻ വില്ലേജ് ഓഫീസർ നടപടിയെടുത്ത കേസുകളിലും ഇപ്പോൾ തുടർ നടപടികളില്ല.
മാങ്കാവ് കണ്ണി പറമ്പ് പ്രധാന റോഡിൻ്റെ ഇരു ഭാഗങ്ങളിലും നികത്തലും നിർമ്മാണവും തകൃതിയാണ്. പന്തീരങ്കാവ് വില്ലേജ് ഓഫീസർ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ പിടിയിലായതും പഞ്ചായത്തിൽ നടക്കുന്ന അനധികൃത തരം മാറ്റൽ നടപടികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വില്ലേജ് അധികൃതരും പൊലീസും കണ്ണടച്ചതോടെ ഒളവണ്ണ പഞ്ചായത്തിൽ പലയിടങ്ങളിലും കുന്നിടിക്കലും നീർത്തടം നികത്തലും നിർബാധം തുടരുകയാണ്. വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകുമെന്ന് 
ഫോർ ദി പബ്ലിക്ക് ഭാരവാഹികൾ പറഞ്ഞു.

Post a Comment