പന്തീരാങ്കാവ്
8 ജനുവരി 2025
പന്തീരങ്കാവ് ഗ്രാമസേവിനി വായനശാല എം.ടി. വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. ഗ്രാമസേവിനി വായനശാലയിൽ വൈകീട്ട് 4 മണിയോടെയാണ് അനസ് മരണ പരിപാടി ആരംഭിച്ചത്. സാഹിത്യകാരി ഡോ. ഇ.പി. ജ്യോതി
അനുസ്മരണ ഭാഷണം നടത്തി.
മലയാള സാഹിത്യത്തിൻ്റെ എല്ലാ മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച എം.ടി. സിനിമാ മേഖലയിലും മാറ്റങ്ങൾക്ക് തുടക്കം കുറിച്ച എഴുത്തുകാരനാണെന്ന് ജ്യോതി അനുസ്മമരിച്ചു. എം.ടി.യുടെ പുസ്തകങ്ങൾ എല്ലാ വിഭാഗം ജനങ്ങളും ഇഷ്ടപ്പെട്ടിരുന്നു; ജ്യോതി കൂട്ടിച്ചേർത്തു.
പ്രസിഡൻ്റ് എൻ. മുരളീധരൻ അധ്യക്ഷനായി.
സെക്രട്ടറി കെ.പി.മോഹനൻ, കെ.ഷിബു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ