Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
O5 ജനവരി 2025

അകാലത്തിൽ മരണപ്പെട്ട കുളങ്ങര പീടിക നോർത്തിലെ മുൻ താമസക്കാരനായ നസീറിൻ്റെ കുടുംബത്തിന് വീട്ടുവക്കാൻ സഹായമെത്തിച്ച് അയ്യപ്പഭക്തസംഘം.
പൂന്താട്ട് താഴം അയ്യപ്പഭക്ത സംഘം കുളങ്ങര പീടികയാണ് നസീറിൻ്റെ കുടുംബത്തിന്റെ വീട് നിർമാണത്തിന് 51 ചാക്ക് സിമെന്റ് സഹായമായി നൽകിയത്. ഞായറാഴ്ച രാവിലെ 9 മണിക്ക് പന്തീരങ്കാവ് ജ്യോതി ബസ്സ് സ്റ്റോപ്പിനു സമീപമാണ് ചടങ്ങ് സംഘടിപ്പിച്ചത്. 
മഠത്തിലെ ഗുരു സ്വാമി ജയൻ സ്വാമിയിൽ നിന്ന്  ഭവന നിർമ്മാണ കമ്മറ്റി ചെയർമാനും പെരുമണ്ണ പഞ്ചായത്ത് മെമ്പർ കൂടി ആയ രമ്യയാണ് സഹായം ഏറ്റുവാങ്ങിയത്. പെരുമണ്ണ പഞ്ചായത്തിലാണ് വീട് നിർമ്മാണം നടക്കുന്നത്.
ചടങ്ങിൽ മഠം ചെയർമാൻ കെ.പി.ആർ പ്രസാദ്,  ട്രഷറർ.എ.രഞ്ജിത്ത്, സുമൻ, ദിനേശൻ, വാർഡ് കൗൺസിലർ കെ. ഈസ അഹമ്മദ്‌, ഷെഫീഖ്, ഷൗക്കത്ത്, നസീർ കുടുംബ സഹായ കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment