Header Ads Widget

Responsive Advertisement
നിലമ്പൂർ
5 ജനുവരി 2024

കാട്ടാനയുടെ അക്രമണത്തിൽ 
വനവാസി യുവാവിന്‌ ദാരുണാന്ത്യം.
നിലമ്പൂർ വെറ്റിലകൊല്ലി പൂച്ചപ്പാറ കോളനിയിലെ മണി (30) ആണ് മരിച്ചത്.
കരുളായിയിൽ നിന്ന് കോളനിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മണിയെ കാട്ടാന ആക്രമിച്ചത്. 
വൈകീട്ട് 6 മണിയോടെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്ററോളം ചുമുന്ന്  കൊണ്ടുവന്നാണ് വാഹനത്തിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു.

അപകടസമയത്ത് കൂടെയുണ്ടായിരുന്ന
സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
 മണിയുടെ കുടുംബത്തിന് സർക്കാർ സഹായം നൽകുമെന്ന് അറിയിച്ചു.

Post a Comment