Header Ads Widget

Responsive Advertisement


പന്തീരാങ്കാവ്
30 ജനുവരി 2025

ദേശീയപാതയിൽ പന്തീരാങ്കാവ്  കൊടൽ നടക്കാവ് പനമരം സ്റ്റോപ്പിന് സമീപം ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് അപകടം. നടക്കാവ് നാറാണത്ത് 'സാവൻ്റ്സ് ൽ ആനന്ദനും ഭാര്യ സുജയ ആനന്ദ് (56) മാണ് അപകടത്തിൽ പെട്ടത്.  ബൈക്ക് ഓടിച്ചിരുന്ന ആനന്ദിന് സാരമായ പരിക്കില്ല. സുജയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച്ച രാവിലെ 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
അച്ഛൻ: മോരിക്കര  പുതിയോട്ടിൽ പരേതനായ ബാലകൃഷ്ണൻ.
അമ്മ: പങ്കജം.
മക്കൾ: അജയ് ആനന്ദ് (എൻജിനീയർ, കൊച്ചിൻ ഷിപ്പ് യാർഡ്),
വൈഷ്ണവ് ആനന്ദ് (ഫാഷൻ കൺസൾട്ടൻ്റ്, 'കോച്ച് ', അഹമ്മദാബാദ്)
മരുമകൾ: കെ.അഞ്ജലി (എൻജിനീയർ, ഇ ജ്യോതി, എറണാകുളം).
സഹോദരങ്ങൾ: ജയകൃഷ്ണൻ (കൃഷി വകുപ്പ്, കോഴിക്കോട്),
ജയറാണി(എലത്തൂർ).

Post a Comment