ഒളവണ്ണ
22 ജനുവരി 2025
എസ് വൈ എസ് നാഗത്തും പാടം ഹദ് യ സമർപ്പണ സദസ്സും അൻവർ സ്വാദിഖ് അനുസ്മരണവും സംഘടിപ്പിച്ചു. ബുധനാഴ്ച രാത്രി 7 മണിയോടെ നാഗത്ത് പാടത്ത് അൻവർ സ്വാദിഖ് സ്ക്വയറിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ചടങ്ങുകൾ.
കെ.ടി ഇസ്മായിൽ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രകീർത്തന സദസ്സിന് അഷ്റഫ് പെരുമുഖം നേതൃത്വം നൽകി. ആത്മീയ മജിലിസ്സയ്യിദ് ഇബ്രാഹിം മൻസൂർ ബുഖാരി താത്തൂർ ചടങ്ങിന് നേതൃത്വം നൽകി. നൂറു കണക്കിനാളുകൾ പരിപാടിയുടെ ഭാഗമായി.
എസ് വൈ എസ് നാഗത്തുംപാടം യൂനിറ്റ് വർഷങ്ങളായി ഈ പരിപാടി നടത്തിവരികയാണ്. വരും വർഷങ്ങളിലും മുടക്കം കൂടാതെ ഈ പരിപാടി സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ