Header Ads Widget

Responsive Advertisement
ന്യൂഡൽഹി
05 ജനവരി 2025

ഡൽഹിയിൽ അതിശൈത്യം. അതിശൈത്യത്തെ തുടർന്ന് 6 വിമാന സർവ്വീസുകൾ റദ്ദാക്കി. ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ 150 ഓളം സർവ്വീസുകൾ വൈകുകയാണ്.

രണ്ടാഴ്ച വരെ ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ
തോത് 400 കടന്നെന്ന സുചനയും പുറത്തു വരുന്നുണ്ട്. തണുപ്പും മഞ്ഞും കാരണം കാഴ്ച കുറഞ്ഞതിനാൽ ട്രെയിൻ സർവ്വീസുകളും താറുമാറായിട്ടുണ്ട്‌. അന്തരീക്ഷ താപനില
10 ഡിഗ്രിയിലേക്ക് താഴ്ന്നു. ഉത്തരേന്ത്യയിൽ പലയിടത്തും ഐസ് വീഴ്ചയും ഉണ്ട്.

Post a Comment