Header Ads Widget

Responsive Advertisement

കോഴിക്കോട്:
14 ഫെബ്രുവരി 2025

മണക്കടവിലെ 70 വയസ്സ് പിന്നിട്ട വയോജനങ്ങർക്കായി മൂന്ന് ദിവസത്തെ
നിയമസഭാ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ മണക്കടവിലെ നാട്ടൊരുമയാണ് യാത്ര സംഘടിപ്പിച്ചത്. 
കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും ശതാബ്ദി എക്സ്പ്രസ്സ് ടെയിനിലായിരുന്നു സംഘത്തിൻ്റെ യാത്ര.
ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട്
അഡ്വ.പി ശാരുതി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
മുൻ MLA വി.കെ.സി മമ്മദ് കോയ,
കലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക്
ചെയർപേഴ്സൺ പ്രീമ മനോജ്, മുഫീദ് കെ ടി എന്നിവരും സംഘത്തെ യാത്രയാക്കാൻ സ്റ്റേഷനിൽ എത്തിയിരുന്നു. കെ ബഷീറിന്റെ നേതൃത്വത്തിലുള്ള TDRF സംഘം യാത്രക്കാർക്ക് വളണ്ടിയർ സേവനം നൽകി.
ജനപ്രതിനിധികളായ ഷാജി പനങ്ങാവിൽ, ഹസീന അസീസ്, നാട്ടൊരുമ പ്രവർത്തകരായ
പി കെ അബ്ദുറഹ്മാൻ കുട്ടി, സി എം ഷുക്കൂർ, എം എം സെയ്തലവി മാസ്റ്റർ,
അഷ്റഫ് മണക്കടവ്, പൊയിലിൽ അബ്ദുൽ അസീസ്, പി യാസർ അറഫാത്ത് എന്നിവർ
വയോജന നിയമസഭാ യാത്രക്ക്
നേതൃത്വം നൽകി.
 70 പിന്നിട്ട സ്ത്രീകളും പുരുഷൻമാരുമടക്കം 34 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ യാത്ര പുറപ്പെട്ട സംഘം 2 രാത്രികളും ഒരു പകലും തിരുവനന്തപുരത്ത് ചിലവഴിച്ചു. ചൊവ്വാഴ്ചയാണ് നിയമസഭ സന്ദർശിച്ചത്. എംഎൽഎ പിടിഎ റഹീം, ടി.സിദ്ധീഖ്, സുജിത്ത് കാഞ്ഞോളി തുടങ്ങിയവർ ഏറെ നേരം സംഘത്തോടൊപ്പം ചിലവിട്ടു. 
തിരുവന്തപുരത്തെ പ്രധാന സ്ഥലങ്ങളെല്ലാം തുറന്ന ബസ്സിൽ ചുറ്റിക്കണ്ട സംഘം ഫെബ്രുവരി 13 ബുധനാഴ്ച 3 മണിയോടെയാണ് മണക്കടവിൽ മടങ്ങിയെത്തിയത്.
മണക്കടവ് ആത്മമബോധോധയം വായനശാല സംഘത്തിന് സ്വീകരണം നൽകി.  യാത്രക്കാരും പ്രദേശത്തുകാരും കലിക്കറ്റ് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കും കൈകോർത്താണ് യാത്ര ചിലവ് കണ്ടെത്തിയത്.
യാത്ര ഏറെ സന്തോഷം പകർന്നുവെന്നും പ്രായം 10 വയസ്സ് കുറഞ്ഞെന്നും യാത്ര കഴിഞ്ഞെത്തിയവർ പറഞ്ഞു.

Post a Comment