പന്തീരാങ്കാവ്
18 ഫെബ്രുവരി 2025
പെരുമണ്ണയിലെ ഓട്ടോ . ഡ്രൈവറായ
വെള്ളായിക്കോട് കുയിൽ പറമ്പ് ബഷീർ ബാബു (48) നെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ 6 പേരെ പന്തീരാങ്കാവ് പൊലീസ് പിടികൂടി.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി കാറിൽ എത്തിയ സംഘമാണ് പെരുമണയിയിൽ നിന്നും ഡ്രൈവറെ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോകൽ സംഘത്തെ തിരിച്ചറിഞ്ഞ പന്തീരങ്കാവ് പൊലീസ് സംഘത്തിലുള്ളവരെ ഫോണിൽ ബന്ധപ്പെട്ട് തന്ത്രപൂർവ്വം അനുനയിപ്പിക്കുകയും സംഘം ബഷീറിനെ വിട്ടയക്കാൻ എത്തിയപ്പോൾ പതിയിരുന്നു പിടികൂടുകയുമായിരുന്നു.
1) ദിൽബർ (28) തട്ടിൻകണ്ടി ഹൌസ്, പുതിയങ്ങാടി,
2) ഉനൈസ് (25) പള്ളിയറക്കണ്ടി, പുതിയങ്ങാടി.
3) ഫസൽ (32), ഫസലുനിവാസ്, പുതിയങ്ങാടി,
4) സൈഫുൾ അറഫാത്ത് (24), തരയങ്ങൽ (H) പൊക്കുന്ന്.
5) അശ്വിൻ കെ.(27), ത്രയമ്പകം ഹൌസ്, എടക്കൽ,പുതിയങ്ങാടി,
6) ധീരജ് (19), നെല്ലിയോട്, പാവങ്ങാട്, കോഴിക്കോട് എന്നിവരാണ് പിടിയിലായത്.
തന്നെ മർദിച്ചു അവശനാക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി ബഷീർ ബാബുവിൻ്റെ പരാതിയിൽ പറയുന്നു. ഓട്ടോ ചാർജ്ജുമായി ബന്ധപ്പെട്ട് മുമ്പ് ഉണ്ടായ തർക്കത്തിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചതിന് ഉള്ള കാരണമായി ഡ്രൈവർ പറയുന്നത്.
പന്തീരാങ്കാവ് SI പ്രശാന്ത് അടങ്ങുന്ന സംഘത്തിൻ്റെ തന്ത്രപൂർവ്വമുള്ള ഇടപെടലാണ് പ്രതികളെ അഴിക്കകത്താക്കിയത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ