Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
20 ഫെബ്രുവരി 2025

പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഒരാൾ നിരപരാധിയെന്ന് പൊലീസ്  കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഠിപ്പിച്ചെന്ന പരാതിയിലായിരുന്നു 2024 ഡിസംബറിൽ കേസ് രജിസ്റ്റർ ചെയ്തത്. കുറ്റാരോപിതരിൽ ഓളെ പൊലീസ് അറസ്റ്റ് ചെയ്തു. 
എന്നാൽ മറ്റൊരാൾ താൻ നിരപരാധിയെന്ന് കാണിച്ച് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് സമഗ്രമായി അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഇയാൾക്കെതിരെയുള്ള പരാതി കളവെന്ന് കണ്ടെത്തിയതായും അതുകൊണ്ട് തന്നെ അറസ്റ്റ് നടപടികളിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയതോടെ
ജാമ്യാപേക്ഷയിലെ തുടർ നടപടികൾ ഒഴിവാക്കി ഉത്തരവാവുകായിരുന്നു.

വ്യക്തിവിരോധത്താൽ പോക്സോ പാതികൾ നൽകുന്നുവെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ്
പൊലീസിൻ്റെ സമഗ്രമായ അന്വേഷണം
നിരപരാധിക്ക് തുണയായത്.

'

Post a Comment