കുറ്റിക്കാട്ടൂർ
23 ഫെബ്രുവരി 2025
മരണപ്പെട്ട കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമിതിയുടെ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയിലൂടെയാണ് മരണപ്പെട്ട അഗങ്ങളുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുറ്റിക്കാട്ടൂർ യൂനിറ്റിൽ അംഗമായിരിക്കവെ മരണമടഞ്ഞ 2 വ്യാപാരികളുടെ കുടുംബങ്ങൾക്ക് ജില്ലാ കമ്മറ്റിയുടെ "ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി" യിൽ നിന്ന് 10 ലക്ഷം രൂപ വീതമാണ് സഹായം നൽകുന്നത്. 2025 ഫിബ്രവരി 23 ന് ഞായറാഴ്ച വൈകു: 4.30 ന് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയിത്തിനു സമീപം സംഘടിപ്പിക്കുന്ന ചടങ്ങിൽ സഹായ ധനം കൈമാറും. പരിപാടി ഗോവ ഗവർണർ അഡ്വ: പി.എസ് ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്യും.
ചന്ദ്രൻ (കൊഡാക്ക് സ്റ്റുഡിയോ), മുഹമ്മദാലി( സീസൺ കൂൾബാർ) എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം നൽകുന്നത്.
കേരജ വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂനിറ്റിൻ്റെ ടി. നസറുദ്ധീൻ സ്മാരക "കൂടപ്പിറപ്പിനൊരു ഭവനം" പദ്ധതിയിലെ ആദ്യ വീടിൻ്റെ പ്രഖ്യാപനം കെ.പി.എ
ട്രസ്റ്റ് ചെയർമാൻ ഡോ:രാജേന്ദ്രൻ വെള്ളപ്പാലത്ത് ചടങ്ങിൽ നിർവഹിക്കും.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ