പന്തീരരാവ്
23 ഫെബ്രുവരി 2025
ദേശീയ പാതയിൽ പന്തീരങ്കാവിന് സമീപം കൂടത്തും പാറയിൽ സർവ്വീസ് റോഡിന് വീതി കുറയുന്നതിലും മഴവെള്ളം ഒഴിഞ്ഞ് പോകാൻ ആവശ്യമായ ഡ്രൈനജ് സൗകര്യങ്ങൾ ഒരുക്കാത്തതിലും പ്രതിഷേധിച്ച് കൂടത്തും പാറ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൂടത്തുംപാറയിൽ മനുഷ്യചങ്ങല തീർത്തു.
ദേശീയപാതയിൽ കൂടത്തുംപാറയിൽ
ആണ് ടോൾ പ്ലാസ സ്ഥാപിക്കുന്നത്. ഈ ഭാഗത്ത് സർവ്വീസ് റോഡ് 3.5 മീറ്ററായി കുറയുമെന്നതിലാണ് പ്രതിഷേധം.
ശാസ്ത്രീയമായി ഡ്രൈനജ് സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രദേശത്തെ അങ്കണവാടിയും സ്കൂളും കടകളും വെള്ളക്കെട്ടിലാകുമെന്നും നാട്ടുകാർ വ്യക്തമാക്കി.
നൂറു കണക്കിനാളുകൾ കണ്ണി ചേർന്ന മനുഷ്യചങ്ങല കോഴിക്കോട് ബ്ലോക് പഞ്ചായത്ത് മെമ്പർ രവി പറശ്ശേരി ഉത്ഘാടനം ചെയ്തു,
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ശാരുതി, ആക്ഷൻ കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ ഉഷാദേവി തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ