Header Ads Widget

Responsive Advertisement
തിരുവനന്തപുരം
21 ഫെബ്രുവരി 2025
അവകാശങ്ങൾ നേടിയെടുക്കാനായി  നടത്തി വരുന്ന ആശാ പ്രവർത്തകരുടെ സമരത്തിന് ഇന്ത്യൻ ജനനായക കക്ഷി പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തി. ആശാപ്രവർത്തകരുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ജില്ലാ അദ്ധ്യക്ഷൻ ജഗൻ്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ആശാ പ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സമരം ഒത്തുതീർക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
വേതന വർദ്ധനവ്, പെൻഷൻ തുടങ്ങിയ ആശാ വർക്കർമാരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ കണ്ണടക്കുന്ന  നിലപാട് ജനാധിപത്യ സർക്കാറിന് ചേർന്നതല്ലെന്ന് യോഗത്തിൽ സംസാരിച്ച ഇന്ത്യൻ ജനനായക കക്ഷി
സംസ്ഥാന പ്രസിഡണ്ട് മേപ്പക്കുടം മോഹനൻ വ്യക്തമാക്കി.  
ആശാ പ്രവർത്തകരുടെ സമരത്തിന് പിന്തുണയർപ്പിച്ച് സമരപ്പന്തലിലേക്ക് മാർച്ച് നടത്താനും ഐ ജെ കെ തീരുമാനമെടുത്തിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

40 ഓളം പ്രവർത്തകർ പങ്കെടുത്ത
യോഗത്തിൽ ജനാർദ്ദനൻ, ബാബു, ശിവകുമാർ, വിഷ്ണു നമ്പൂതി തുടങ്ങിയവർ സംസാരിച്ചു. 

Post a Comment