Header Ads Widget

Responsive Advertisement
പാലാഴി
15 മാർച്ച് 2025

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ അനധികൃതമായി റോഡ് അരികുകളിൽ പ്രവർത്തിക്കുന്ന പെട്ടിക്കടകൾ എടുത്തു മാറ്റുന്ന നടപടി ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവു പ്രകാരം ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വിജിലൻസ് സ്ക്വാഡ് പാലാഴി ഏരിയയിലെ 7 അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു. 
ശനിയാഴ്ച ഉച്ചയോടെയായിരുന്നു നടപടി. മാലിന്യമുക്ത നവകേരളം ജൂനിയർ സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർ,
തുടങ്ങിയവർക്കൊപ്പം വാർഡ്‌
മെമ്പർമാരായ രാധാകൃഷ്ണൻ, ഉഷ ദേവി എന്നിവരും ചേർന്നാണ് ഈ ഭാഗത്തെ 7 കച്ചവടങ്ങൾ ഒഴിപ്പിച്ചത്.
ജെ സി ബി ഉപയോച്ച് ലോറിയിൽ കയറ്റിയാണ് പെട്ടിക്കടകൾ നീക്കം ചെയ്തത്.
ഇവിടങ്ങളിലെ അനധികൃത കച്ചവടങ്ങൾ സ്വയം നീക്കം ചെയ്യാൻ പഞ്ചായത്ത് മുമ്പ് നോട്ടീസ് നൽകിയപ്പോൾ വിഷയം കോടതി കയറിയിരുന്നതുമാണ്.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പെട്ടിക്കടകളും അനധികൃത നിർമാണങ്ങളും പൊളിച്ചു മാറ്റുന്ന നടപടി വരും ദിവസങ്ങളിലും തുടരുമെന്നും പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

Post a Comment