Header Ads Widget

Responsive Advertisement
പാലാഴി
09 മാർച്ച് 2025

വനിത ശിശുവികസന വകുപ്പിൻ്റെ സംയോജിത ശിശുവികസന സേവനപദ്ധതി 2023-24 വർഷത്തിലെ മികച്ച സേവനം കാഴ്ച വെച്ച അങ്കണവാടികൾക്കുള്ള സംസ്ഥാന അവാർഡ് ഒളവണ്ണ പഞ്ചായത്തിലെ പുതുക്കുടി മീത്തൽ കളിവീട്
അങ്കണവാടിക്ക് ലഭിച്ചു.
ഒളവണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പാലാഴി പാൽ കമ്പനിക്ക് സമീപമാണ് പുതുക്കിടി മീത്തൽ കളിവീട് അങ്കണവാടി പ്രവർത്തിക്കുന്നത്.
കേരളത്തിലെ ഏറ്റവും മികച്ച അങ്കണവാടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരമാണ് കിളിവീടിന് ലഭിച്ചിരിക്കുന്നത്. മാർച്ച് 8 ന്
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്ലാനിങ് ബോർഡ്‌ അംഗം മിനി സുകുമാരനിൽ നിന്നും ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശാരുതി, സ്ഥിരം സമിതി അംഗം സിന്ധു എം, ഐ സി ഡി എസ് സൂപ്പർ വൈസർ സബിത, വാർഡ് മെമ്പർ ഉഷ ദേവി, സതി ദേവി, കളിവീട് അംഗൻവാടി വർക്കർ വിജയ കുമാരി, ഹെൽപ്പർ ബീന എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
2000 ൽ ആണ് ഈ അങ്കണവാടി ആരംഭിക്കുന്നത്. മികച്ച ഭൗതികസൗകര്യങ്ങളുള്ള ഈ    അങ്കണവാടിയിലെ അധ്യാപിക (വർക്കർ) സി.വിജയകുമാരി, ഹെൽപ്പർ എം.കെ. ബീന എന്നിവരുടെ നേതൃത്വത്തിൽ നടന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.  നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നല്ല സഹകരണവും അങ്കണവാടിയുടെ പ്രവർത്തനങ്ങൾ മികവുറ്റതാവാൻ സഹായകമായി. മികച്ച അങ്കണവാടി ടീച്ചർക്കുള്ള പുരസ്കാരവും ഇവിടുത്തെ ടീച്ചറായ വിജയകുമാരിക്ക് മുമ്പ് തന്നെ ലഭിച്ചിട്ടുണ്ട്.
വയോജനങ്ങളുടെ കൂടിച്ചേരൽ, ഗൃഹസന്ദർശനം, ഗർഭിണികൾക്കും അമ്മമാർക്കുമുള്ള ബോധവൽകരണം, വയോജനങ്ങളുടെയും കൗമാരക്കാരുടെയും പങ്കാളിത്തത്തോടെ കുട്ടികളുടെ കലോത്സവം, ഓണം, ബക്രീദ്, ക്രിസ്തുമസ്-പുതുവർഷ ആഘോഷങ്ങളുമെല്ലാം മുടക്കമില്ലാതെ ഇവിടെ നടക്കുന്നുണ്ട്.
കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിന് ഓരോ കുട്ടിക്കും ഒരു 'പണപ്പെട്ടി' എന്ന പദ്ധതിയും ഈ അങ്കണവാടിയിലുണ്ട്. നാട്ടുകാരും രക്ഷിതാക്കളും പഞ്ചായത്തും ഉദ്യോഗസ്ഥരും ചേർന്ന കൂട്ടായ്മയുടെ നേട്ടമാണ് അവാർഡെന്ന് സി.വിജയകുമാരി പറഞ്ഞു. അർഹതപ്പെട്ട അംഗീകാരമാണ് അങ്കണവാടിക്ക് ലഭിച്ചതെന്നും ഏറെ സന്തോഷമുണ്ടെന്നും കുട്ടികളുടെ രക്ഷിതാക്കൾ നാട്ടാവാർത്തയോട് പറഞ്ഞു.





Post a Comment