Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
20 ഏപ്രിൽ 2025

ഒളവണ്ണ ഫെസ്റ്റിനു തുടക്കമായി.
ഒളവണ്ണ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഒളവണ്ണയുടെ ജനകീയോത്സവമായ ഒളവണ്ണ ഫെസ്റ്റ് 2K25 ന് തുടക്കമായി. പന്തീരങ്കാവിൽ ഏപ്രിൽ 20 മുതൽ 27 വരെ പന്തീരങ്കാവിലാണ് ഫെസ്റ്റ് നടക്കുന്നത്.  പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷയായി.  
വ്യത്യസ്തവും വൈവിദ്യവുമായ കലാ പരിപാടികളും, മ്യൂസിക് ബാൻഡ്കളും, കാർണിവലും എക്സിബിഷനുമൊക്കെ ഫെസ്റ്റിവലിൻ്റെ ഭാഗമാണ്. വൈകീട്ട് 5 മുതലാണ് പരിപാടികൾ.
കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ പി സെയ്താലി, ജില്ലാ പഞ്ചായത്ത്‌ അംഗം രാജീവ്‌ പെരുമൺപുറ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ബൈജു, ഇ രമേശൻ, ഡി എം ചിത്രാകരൻ, ശർമ്മദ് ഖാൻ എന്നിവർ സംസാരിച്ചു.

ഫെസ്റ്റ് കോർഡിനേറ്റർ പി ഷിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി ജി സുനിൽ കുമാർ സ്വാഗതവും, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ സിന്ധു നന്ദിയും പറഞ്ഞു.

Post a Comment