ചടങ്ങിൽ കുടിവെള്ള വിതരണ കമ്മറ്റി പ്രസിഡണ്ട് എം.എം. ഷിബു ആദ്ധ്യക്ഷനായി. സെക്രട്ടറി എംഎം മണി, ട്രഷറർ എം എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി അംഗങ്ങൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
കൊടിയ കുടിവെള്ള ക്ഷാമം നേരിട്ട കാലത്ത് 1995 ൽ നാട്ടുകാർ ചേർന്ന് തുടങ്ങിയ സ്വകാര്യ കുടിവെള്ള പദ്ധതിയാണ് കള്ളിവളപ്പിൽ മീത്തൽ കുടിവെള്ള പദ്ധതി. പറയൻകാട് കുന്നിലെയും (ഇപ്പൊഴത്തെ എം ജി നഗർ) സമീപ പ്രദേശങ്ങളിലെയും 99 കുടുംബങ്ങളാണ് ഈ പദ്ധതിയിലെ ഗുണഭാക്താക്കൾ. രണ്ട് കിണറുകളും ഒരു കുഴൽകിണറും 32000 ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയും ഒരു ഓഫീസും പദ്ധതിയുടെ ഭാഗമായി ഉണ്ട്. സമയാസമയങ്ങളിൽ ജലപരിശോധനകളും തുടർ നടപടികളും സ്വീകരിച്ച് ശുദ്ധമായ കുടിവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് കമ്മറ്റി സെക്രട്ടറി എം.എം.മണി പറഞ്ഞു. നിലവിൽ 15 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ