Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
13 ഏപ്രിൽ 2025
ഒളവണ്ണയിൽ തെരുവ് നായയുടെ അക്രമണം മൂന്ന് പേർക്ക് കടിയേറ്റു. നിരവധി വളർത്തുമൃഗങ്ങൾക്കും തെരുവ് നായകൾക്കും കടിയേറ്റിട്ടുണ്ട്. ഒളവണ്ണ നാഗത്തും പാടം സ്വദേശികളായ പുഴക്കര അബ്ദുൾ ജബ്ബാർ(59), മൂത്താറമ്പത്ത് അഭിജിത്ത്കൃഷ്ണ(12), കള്ളിക്കുന്ന് വാഴയൽ അബ്ദുൾ മജീദ് (51) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിജിത്തിനെ വീട്ടിൽ കയറി മുഖത്ത് ഉൾപ്പെടെ കടിക്കുകയായിരുന്നു. 
 ഒളവണ്ണ പഞ്ചായത്തിലെ കൂടത്തുംപാറയിലും പൂളേങ്കരയിലും നിരവധി പേർക്ക്  തെരുവുനായയുടെ കടിയേറ്റത് ഒരാഴ്ച മുമ്പാണ്. നാട്ടിൻപുറങ്ങളിലും അങ്ങാടികളിലും കൂട്ടമായാണ് തെരുവുനായകൾ വിഹരിക്കുന്നത്. തെരുവ് നായകളുടെ അക്രമം വർദ്ധിച്ച സാഹചര്യത്തിൽ പേപ്പട്ടി പേടിയിലാണ് നാട്ടുകാർ.

Post a Comment