Header Ads Widget

Responsive Advertisement
പെരുമണ്ണ
19 ഏപ്രിൽ 2025

വീട്ടിൽ സൂക്ഷിച്ച ചാരായം എക്സൈസ് പിടികൂടി. കുറ്റിക്കാട്ടൂർ വില്ലേജിലെ ചെമ്മലത്തൂർ  ഇടകുനി മീത്തൽ വീട്ടിൽ കണ്ടൻകുട്ടി മകൻ ഷൈജു ഇ എം അറസ്റ്റിലായി. ഏപ്രിൽ 16 ന് എക്സൈസ് സംഘം പരിശോധനക്ക്
എത്തിയപ്പോൾ വീട്ടിലെ പ്രധാന ഹോളിൽ ആണ് കന്നാസിൽ 20 ലിറ്ററോളം ചാരായം സൂക്ഷിച്ചിരുന്നത്.  ഫറോക്ക് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ ജി യും പാർട്ടിയും ചേർന്നാണ് ചാരായം പിടികൂടിയത്. 
അറസ്റ്റിലായ ഷൈജുവിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ കോട്ടരിതാഴം ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് മാവൂർ കുന്നിലെ മണ്ണെടുത്ത് നിരപ്പാക്കിയ സ്ഥലത്തെ പ്രവർത്തനം ഇല്ലാത്ത പൗൾട്രി ഫാമിൻറെ പിൻവശത്തു നിന്നും 10 ലിറ്റർ കൊള്ളുന്ന വെളുത്ത കന്നാസിൽ ഉദ്ദേശം 8 ലിറ്ററോളം ചാരായവും 210 ലിറ്റർ കൊള്ളുന്ന നീല നിറത്തിലുള്ള ബാരലിൽ ഉദ്ദേശം 150 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. തുടർന്ന് ചെമ്മലത്തൂർ  വയലങ്കര വീട്ടിൽ ഗിരീഷ് കുമാറിനെയും കേസിൽ പ്രതി  ചേർത്തു.

Post a Comment