Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
20 ഏപ്രിൽ 2025

ദേശീയ പാതയിലെ അശാസ്ത്രീയമായ സർവീസ് റോഡ് നിർമ്മാണത്തിൽ  വ്യാപക പ്രതിഷേധം. 
ദേശീയപാത 66 ൽ പന്തീരാങ്കാവിലെ
സർവ്വീസ് റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പട്ട് പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനധർണ്ണ നടത്തി.
പന്തീരങ്കാവിൽ ദേശീയ പാതയിലെ ഫ്ലൈ ഓവറിനു കീഴിൽ സംഘടിപ്പിച്ച ധർണ്ണ DCC ജന:സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.
ആവശ്യത്തിന് പൊതു സ്ഥലം ഉണ്ടായിട്ടും അതുപയോഗിക്കാതെ സർവ്വീസ് റോഡിൻ്റെ വീതി കുറച്ച് നിർമ്മിക്കുന്നതിലൂടെ പൊതു സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കയ്യേറാനുള്ള സാഹചര്യം ഒരുക്കുന്നത് ദേശീയപാത അധികാരികളുടെയും ഗ്രാമപഞ്ചായത്ത് അധികാരികളുടെയും അറിവോടെ ആണെന്ന്  അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡൻ്റ് കെ.കെ. മഹേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ DCC ജന:സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. UDF മണ്ഡലം ചെയർമാൻ എൻ. മുരളീധരൻ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജിത്ത് കാഞ്ഞോളി, കെ.വിനോദ്കുമാർ,
വി.എം മധുസൂദനൻ, കെ.പി. റഷീദ്, ബാബു കൊളങ്ങരേടത്ത്,
കെ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

 

Post a Comment