Header Ads Widget

Responsive Advertisement
പെരുവയൽ
09 ഏപ്രിൽ 2025

പെരുവയൽ പഞ്ചായത്തിലെ വെള്ളിപ്പറമ്പ്, കുറ്റിക്കാട്ടൂർ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഈ പ്രദേശങ്ങളിലെ ഹോട്ടലുകൾ ചായക്കടകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ബീഫ് സ്റ്റാളുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 
വൃത്തിഹീനമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കോട്പ്പ നിയമം പാലിക്കാത്ത 3 കടകൾക്ക് ഈ നിയമപ്രകാരവും പിഴ ഈടാക്കി. മലിന ജലം ഓടയിലേക്ക് ഒഴുക്കിയ കുറ്റിക്കാട്ടൂരിലെ ഒരു ഹോട്ടലിന് നോട്ടീസ് നൽകി. 
പെരുവയൽ പി എച് സി യിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷൈജു ഇ, ടി ആലി, മനോജ്‌കുമാർ എന്നിവർ പരിശോധനയിൽ പങ്കാളികളായി. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതായിരിക്കും.

Post a Comment