ചേവായൂർ
27 ഏപ്രിൽ 2025
ചേവായൂർ ഇരിങ്ങാടൻ പള്ളിയിൽ ബൈക്കപകടത്തിൽ 27 കാരൻ മരിച്ചു. പെരുമണ്ണ തയ്യിൽ താഴം കല്യാട്ട് പുറത്ത് മനോജ് കുമാറിൻ്റെ മകൻ അരുൺ ആണ് മരിച്ചത്.
റോഡിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. നഗരത്തിലെ തിരുത്തിക്കാവിലെ ഉത്സവം കാണുന്നതിനായി പോകവേ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു.
അമ്മ: ജയശ്രീ.
സഹോദരി: അഞ്ചന.
സഹോദരൻ: അഖിൽ.
സഹോദരീ ഭർത്താവ്: നിഷിദ്.
സഞ്ചയനം: ബുധനാഴ്ച
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ