Header Ads Widget

Responsive Advertisement
കുന്നത്തു പാലം
29 ഏപ്രിൽ 2025

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പറുടെ മരണാനന്തരം സഹായധനം കൈമാറി. ഒളവണ്ണ കുന്നത്തു പാലം യൂണിറ്റിലെ രാധാകൃഷ്ണ ആശ്രമത്തിനു സമീപം എടോളിപറമ്പ് പുൽപറമ്പിൽ വീട്ടിൽ ധനിൽകുമാറിൻ്റെ കുടുംബത്തിന് സംഘടനയുടെ  കുടുംബ രക്ഷാ പദ്ധതിയായ ആശ്വാസ് പദ്ധതിയിലൂടെ  10 ലക്ഷം രൂപയാണ് കൈമാറിയത്. കുന്നത്ത് പാലത്ത് സംഘടിപ്പിച്ച ആശ്വാസ് മെമ്പർമാരുടെ സംഗമത്തിൻ വെച്ച് ആശ്വാസ് കമ്മറ്റി ചെയർമാൻ എം വി എം കബീർ സഹായധനം കൈമാറി. കെ. വി.വി.എസ് ജില്ലാ പ്രസിഡൻ്റ് പി.കെ.ബാപ്പു ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. 
ബാബുമോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുമാർ, ജിജി കെ.തോമസ്, നാസർ മാവൂരാൻ തുടങ്ങിയവർ സംസാരിച്ചു. ആശ്വാസ് പദ്ധതിയിലേക്ക് പുതിയ അംഗത്വ രജിസ്ട്രേഷനും വ്യാപാരികൾക്കുള്ള മെമ്പർഷിപ്പ് കാമ്പയിനും സംഘടിപ്പിച്ചിരുന്നു.

Post a Comment