Header Ads Widget

Responsive Advertisement
കുറ്റിക്കാട്ടൂർ
25 ഏപ്രിൽ 2025

ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് കുറ്റിക്കാട്ടൂരിൽ പ്രവർത്തിയ്ക്കുന്ന മിനാർ സ്റ്റീൽ കമ്പനിയിൽ അതിഥി തൊഴിലാളികൾക്കായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.  
പി.എച്ച്.സി പെരുവയലും, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തിയ ക്യാമ്പിൽ NCD, Malaria, Hep.B, AIDS, Leprosy, TBതുടങ്ങി വിവിധ പരിശോധനകൾ നടത്തി. പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.സുബിത തോട്ടാഞ്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി ഓഫീസർ ഡോ.സ്വപ്ന കെ.വി മുഖ്യ പ്രഭാഷണം നടത്തി. 
വാർഡ് മെമ്പർ അബ്ദുറഹ്മാൻ, മിനാർ ടി.എം.ടി.എച്ച്.ആർ മാനേജർ ശ്രീ മുഹമ്മദ് മുസ്തഫ, പെരുവയൽ പി.എച്ച്.സി.ജെ.എച്ച്.ഐ.ടി.അലി, എസ്.ടി.എസ് ഷിജിത്, പ്രൊജക്ട് മാനേജർ അമിനേഷ് കെ.വി, ഐ.സി.ടി.സി. കോഡിനേറ്റർ ദീപക് മോഹൻ, മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
 ജെ.എച്ച്.ഐ.പി.എച്ച്.സി.പെരുവയൽ 
പെരുവയൽ പി.എച്ച്.സി. ജെ.എച്ച്.ഐ.ഷൈജു, ജെ.പി.എച്ച്.എൻ 'അനുഷ, എം.എൽ.എസ്.പി.ഹംദ, ആശ പ്രവർത്തകരായ ഖദീജ, ഷൈമ, വൽസല എന്നിവർ സ്ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment