Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
25 ഏപ്രിൻകം 25

ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെ  ശക്തമായി അപലപിച്ച് പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മെഴുകുതിരി തെളിയിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു.
 പന്തീരങ്കാവ് അങ്ങാടിയിൽ 7 മണിയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിമുക്ത ഹവീൽദാർ കെ.വി സന്തോഷ്കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
മണ്ഡലം പ്രസിഡൻ്റ് കെ.കെ.മഹേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന:സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ മുരളീധരൻ, വി.എം.മധുസുദനനൻ, പാട്ടത്തിൽ മഹേഷ് കുമാർ, വിനോദ് കുമാർ കാനാങ്കോട്ട്, എൻ.പി ബാലൻ, കെ.പി.റഷീദ്, ബാബു നരിക്കുനി, സ്വാതി അനിൽകുമാർ, കെ.വി.ബിനീഷ്, സി.ബിജു, സുമ ബാബു എന്നിവർ നേതൃത്വം നൽകി.

Post a Comment